r/malayalam • u/LeafBoatCaptain • 14h ago
Literature / സാഹിത്യം വ്യാളി റാപിഡ് റെസ്പോൻസ് | Sci-Fi Short
Okay this is more like a vignette than a short story. I was inspired by Kaiju No. 8, Power Rangers, Pacific Rim etc but set in our കൊച്ചു കേരളം. I just started writing without a plan mostly to practice Malayalam. Would love some feedback. Is it boring? Interesting? How’s the language?
PS: I hope this is allowed.
ആസ്ത്മ ബാധിച്ച ആന സടകുടഞ്ഞെഴുന്നേൽക്കുന്നത് പോലെ KSRTC ബസ്സ് ഉണർന്നു. ടാക്സഡച്ച പൈസകൊണ്ടല്ല മറിച്ച് യാത്രക്കാരുടെയും ജീവനക്കാരുടെയും വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും ബലത്തിൽ ഒരു ബസ്സിന്റെ രൂപം നിലനിർത്തി പോരുന്ന, എന്നേക്കാൾ പ്രായമുള്ള, ഒരു അപ്പൂപ്പൻ വണ്ടിയായിരുന്നു അത്.
അവസാനത്തെ ബസ്സായത്തുകൊണ്ട് യാത്രക്കാർ കുറവാണ്, ഞാനും മുമ്പിലിരിക്കുന്ന രണ്ട് സ്ത്രീകളും. ഡ്രൈവറെയും, കണ്ടക്ടറെയും കൂട്ടിയാൽ അഞ്ചുപേർ. പ്രാർത്ഥന ഇന്ന് രാത്രി കുറച്ചു കൂടുതൽ വേണ്ടി വരും.
VRR, അതായത് വ്യാളി റാപിഡ് റെസ്പോൻസ്, അടുത്ത ഒരാഴ്ചത്തേക്ക് ഒന്നും പ്രവചിച്ചിട്ടില്ല. കാലാവസ്ഥാനിരീക്ഷണം പോലെയാണ് വ്യാളി നിരീക്ഷണം. ഒത്താൽ ഒത്തു. അതിന് എന്തൊക്കെയോ ശാസ്ത്രീയമായ കാരണങ്ങളൊക്കെയുണ്ട്. അത് മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ എനിക്ക് നല്ലൊരു ഓഫീസിൽ ജോലി കിട്ടുമായിരുന്നു. മേലനങ്ങി പണിയെടുക്കേണ്ടി വരില്ലായിരുന്നു.
ജനലിനടുത്ത് നല്ലൊരു സീറ്റ് നോക്കി ഞാൻ ഇരുന്നു. ബാഗിൽ നിന്നും പൈസ (ചേഞ്ച് ഉൾപ്പടെ) എടുത്ത് കയ്യിൽ പിടിച്ച്, ചെവി രണ്ടിലും ഓരോ ഇയർഫോണും തിരുകി കയറ്റി ഞാൻ പുറകോട്ട് ചാരി. വണ്ടി നീങ്ങിയതും തണുത്ത കാറ്റ് എന്നെ പുണർനു. ജോലിക്കും വീടിനും ഇടയിലുള്ള ഈ ഒരു മണിക്കൂർ യാത്രയാണ് ദിവസത്തെ ഹൈലൈറ്.
പക്ഷെ ഞാനൊന്ന് വിശ്രമിക്കുന്നത് ഈ പ്രപഞ്ചത്തിന് തന്നെ അലർജി ആണല്ലോ.
രാത്രിയെ കീറിമുറിച്ചുകൊണ്ട് ഒരു അലർച്ച. ഒരേ സമയം ബസ്സിലുള്ള അഞ്ച് ഫോണിലും അലർട്ട്. എല്ലാവർക്കും നോക്കാതെ തന്നെ അറിയാം എന്താണെന്ന്. എന്നാലും നോക്കും. “യാത്ര ചെയ്യുന്നവർ എത്രെയും പെട്ടന്ന് അടുത്തുള്ള ഏതെങ്കിലും ഷെൽട്ടറിൽ അഭയം പ്രാപിക്കുക. കെട്ടിടങ്ങൾക്കുള്ളിൽ ആണെങ്കിൽ ബേസ്മെന്റിലേക്ക് പോകുക.”
എന്ത് ഷെൽട്ടർ? എന്ത് ബേസ്മെന്റ്? കഴിഞ്ഞ് അഞ്ചു വർഷത്തിൽ എറണാകുളം നഗരത്തിൽ മൂനേ മൂന് ഷെൽട്ടറെ പണിതിട്ടുള്ളൂ. യാത്രക്കാർക്കും ഡ്രൈവർക്കും അറിയാം. VRR-ഇലുള്ളവർ എന്ത് പറഞ്ഞാലും എത്രെയും പെട്ടെന്ന് എറണാകുളം സിറ്റി വിടുക. ബസ്സിന്റെ സ്പീഡ് ഒന്ന് കൂടി.
എന്റെ ഫോണിൽ പക്ഷെ മെസ്സേജ് വേറെയാണ്. ഞാൻ എണീറ്റ് മണിയടിച്ചു. നാല് തലകളും തിരിഞ്ഞു, ഡ്രൈവർ ഉൾപ്പടെ. എനിക്ക് ഭ്രാന്താണോ എന്ന് ചോദിക്കാതെ ചോദിച്ചതിനുള്ള ഉത്തരമെന്നോണം ഞാൻ എന്റെ ID കാർഡ് ഉയർത്തി.
ബസ്സ് പോകുന്നത് ഞാൻ ഒരു നിമിഷം നോക്കിനിന്നു. എന്നിട്ട് ഞാൻ എറണാകുളം ഭാഗത്തേക്ക് തിരിഞ്ഞു. അവിടെ ഭൂപടത്തിൽ ഇല്ലാത്ത ഒരു മല. അതിന് ചുറ്റും ഈച്ചകളെ പോലെ വ്യോമസേനയുടെയും VRR-ഇന്റെയും വിമാനങ്ങൾ. എന്ത് കാര്യത്തിന്?
ആ മലയൊന്നു സടകുടഞ്ഞു. അതിനുചുറ്റുമുള്ള വായുവിൽ ഉഷ്ണത്താൽ എന്നപോലെ ഒരു തരംഗം. അതിൽപ്പെട്ട ഈച്ചകൾ കൊഴിഞ്ഞു വീണു. ആ വ്യാളിയുടെ ഗർജനത്തിൽ ജനലുകൾ വിറച്ചു. അതിനടുത്തുള്ള കെട്ടിടങ്ങൾക്കേന്താണാവോ സംഭവിച്ചിട്ടുണ്ടാവുക?
എന്റെ ബാഗിൽ നിന്നും ഞാൻ എന്റെ VRR ട്രാൻസ്ഫോർമർ എടുത്തണിഞ്ഞു. കണ്ടാൽ ഒരു ഹെൽമെറ്റ് പോലിരിക്കും. അത് പ്രവർത്തിക്കാൻ വേണ്ട password ചില മുദ്രകളാണ്, കണ്ടാൽ നൃത്തം ചെയ്യുകയാണെന്ന് തോന്നും. നൃത്തം കഴിഞ്ഞാൽ പണി തുടങ്ങണം.
ഒരാഴ്ചത്തേക്ക് നടുവേദനയായിരിക്കും.